Morning news about all the latest news and happening across Kerala
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. അതേസമയം, ഹര്‍ത്താല്‍ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ, കെഎസ്‌ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും തടസങ്ങളില്ലാതെ നിരത്തിലിറങ്ങി. എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
#MorningNewsFocus #Hartal